വെളിച്ചെണ്ണ വിലയിൽ ആശ്വാസമേകി വൻ ഇടിവ്

സാധാരണക്കാർക്ക് ആശ്വാസമായി വെളിച്ചെണ്ണ വില കുത്തനെ കുറഞ്ഞു. ചൊവ്വാഴ്ച ക്വിന്റലിന് 1500 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ വെളിച്ചെണ്ണ വില ക്വിന്റലിന് 39,000 രൂപയിലെത്തി. ലിറ്ററിന് 390 രൂപയിൽ നിന്ന് 375 രൂപയായും കുറഞ്ഞു. രണ്ടാഴ്ച മുൻപ് 44,000 രൂപയായിരുന്ന വെളിച്ചെണ്ണ വിലയാണ് ഇപ്പോൾ ഗണ്യമായി കുറഞ്ഞത്.

കൊപ്ര വിലയിലും സമാനമായ കുറവുണ്ടായിട്ടുണ്ട്. രണ്ടാഴ്ചകൊണ്ട് കൊപ്രയുടെ വില ക്വിന്റലിന് ഏകദേശം 7000 രൂപയോളം കുറഞ്ഞ് 20,500 രൂപയിലെത്തി. കൊപ്ര വിപണിയിലെത്തിയിട്ടും ആവശ്യക്കാർ കുറഞ്ഞതാണ് ഈ വിലയിടിവിന് പ്രധാന കാരണം. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള പുതിയ വിളവെടുപ്പും സർക്കാർ ഇടപെടലുകളും വില കുറയാൻ സഹായിച്ചു. ഓണക്കാലത്ത് വെളിച്ചെണ്ണ വില നിയന്ത്രിക്കുന്നതിനായി സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകാനും തീരുമാനിച്ചതായി സർക്കാർ അറിയിച്ചിരുന്നു.

വില കുറയുമെന്ന ആശങ്കയിൽ, പൂഴ്ത്തിവെച്ച വെളിച്ചെണ്ണയും കൊപ്രയും ഇപ്പോൾ വൻതോതിൽ വിപണിയിലെത്തിത്തുടങ്ങിയതും വിലയിടിവിന് കാരണമായി. ജൂലൈയിൽ വെളിച്ചെണ്ണ വില റെക്കോർഡ് നിലവാരത്തിൽ എത്തിയിരുന്നു. ഓഗസ്റ്റ് ആദ്യവാരത്തോടെ കൊച്ചിയിൽ വെളിച്ചെണ്ണ വില കിലോയ്ക്ക് 379 രൂപയായും കൊപ്ര വില 240 രൂപയായും കുറഞ്ഞു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading