സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപനയുമായി ബെവ്കോ; ഉത്രാടം വരെ വിറ്റത് 826 കോടിയുടെ മദ്യം!!

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്തും സംസ്ഥാനത്ത് മദ്യവിൽപ്പനയിൽ റെക്കോർഡ് വർധനവ്. ഉത്രാടം വരെയുള്ള 10 ദിവസത്തിനുള്ളിൽ കേരളത്തിലെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി വിറ്റത് 826.38 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 776.82 കോടി രൂപയുടെ വിൽപ്പനയെക്കാൾ ഏകദേശം 50 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.

തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാട ദിനത്തിൽ മാത്രം 137.64 കോടി രൂപയുടെ മദ്യമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ വർഷം ഇത് 126.01 കോടിയായിരുന്നു. ഉത്രാട ദിനത്തിലെ വിൽപ്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. 1.24 കോടി രൂപയുടെ വിൽപ്പനയുമായി കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാനത്തെ ആറ് ഔട്ട്ലെറ്റുകളിൽ ഉത്രാട ദിനത്തിൽ ഒരു കോടിക്ക് മുകളിൽ വിൽപ്പന നടന്നു.

ഓണക്കാലത്തെ തിരക്ക് പ്രമാണിച്ച് ബെവ്കോ ഔട്ട്ലെറ്റുകളിൽ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading