കൊളസ്ട്രോൾ പേടി വേണ്ട; ജീവിതശൈലിയിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചീത്ത കൊളസ്ട്രോൾ (LDL) കൂടുന്നത് ഹൃദ്രോഗങ്ങൾ ഉൾപ്പെടെയുള്ള പല ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. എന്നാൽ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ കൊളസ്ട്രോളിന്റെ അളവ് ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും. ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

  • ശരീരഭാരം നിയന്ത്രിക്കുക: അമിതവണ്ണം കൊളസ്ട്രോൾ കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. അതിനാൽ, ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ ശ്രമിക്കുക.
  • ആഹാരത്തിൽ ശ്രദ്ധിക്കാം: കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, പ്രോസസ്ഡ് ഫുഡുകൾ എന്നിവ ഒഴിവാക്കുക. റെഡ് മീറ്റ് (മാട്ടിറച്ചി, പന്നിയിറച്ചി) പോലുള്ളവയിലെ പൂരിതകൊഴുപ്പ് കൊളസ്ട്രോൾ വർദ്ധിപ്പിക്കും. ഭക്ഷണത്തിൽ ഉപ്പിന്റെയും മധുരത്തിന്റെയും ഉപയോഗം പരമാവധി കുറയ്ക്കുന്നതും നല്ലതാണ്.
  • ഫൈബർ ഉൾപ്പെടുത്താം: നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
  • വ്യായാമം ശീലമാക്കാം: ദിവസവും വ്യായാമം ചെയ്യുന്നത് ചീത്ത കൊളസ്ട്രോൾ (LDL) കുറയ്ക്കാനും നല്ല കൊളസ്ട്രോൾ (HDL) കൂട്ടാനും സഹായിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക.
  • ദുശ്ശീലങ്ങൾ ഒഴിവാക്കാം: മദ്യപാനവും പുകവലിയും കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. ഈ ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading