
കണ്ണൂർ: ജയില്‍ ചാടിയ സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂർ നഗരത്തില്‍ നിന്ന് തന്നെയാണ് ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം.
തളാപ്പിലെ ഒരു വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി രാത്രി 1 .15 ഓടു കൂടിയാണ് ഇയാള്‍ ജയില്‍ ചാടിയത്. ജയില്‍ സെല്ലിലെ കമ്ബികള്‍ വളച്ചാണ് ഇയാള്‍ പുറത്തിറങ്ങിയത്. അതീവ സുരക്ഷയുള്ള ജയിലിലെ മതില്‍കെട്ടിന് സമീപത്തേക്ക് ഇയാള്‍ നടന്നു നീങ്ങുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. പത്താം ബ്ലോക്കിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒറ്റക്ക് ആണ് സെല്ലില്‍ പാർപ്പിച്ചിരുന്നത്. രാത്രി 1 .15 ന് രക്ഷപെട്ട ഗോവിന്ദ ചാമി സെല്ലില്‍ ഇല്ലെന്ന് പോലീസ് അറിയുന്നത് രാവിലെ 7 മണിക്കാണ്. ഇയാള്‍ക്ക് ഒരു കൈ മാത്രമേയുള്ളൂ. അതേസമയം ഇയാള്‍ അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെട്ടെന്ന് വ്യക്തമല്ല.
പ്രതിക്കായി പോലീസ് സംസ്ഥാന വ്യാപക തിരച്ചില്‍ നടത്തുകയായിരുന്നു. സംസ്ഥാനത്തെ റെയില്‍വേസ്റ്റേഷനുകളിലും പോലീസ് സ്റ്റേഷനുകളിലും ഉള്‍പ്പെടെ വ്യാപകമായ പരിശോധനയാണ് തുടരുകയായിരുന്നു. അടുത്ത ദിവസങ്ങളില്‍ ഗോവിന്ദ ചാമിയെ ജയിലില്‍ എത്തി കണ്ടവരുടെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചു. ഇയാള്‍ക്ക് പുറത്തുനിന്നുള്ള സഹായം ലഭ്യമായിട്ടുണ്ടെന്നാണ് സൂചന. അലക്കാനിട്ട വസ്ത്രങ്ങള്‍ കൂട്ടികെട്ടിയാണ് ഇയാള്‍ വളരെ ഉയരമുള്ള ജയിലിന്റെ മതില്‍ ചാടിയത്.
2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനില്‍വെച്ച് സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. വധശിക്ഷ നല്‍കിയ തൃശ്ശൂർ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹർജിയിലാണ് സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത്.