വയറ്റിൽ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60കാരൻ ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ!!

കോട്ടയം: കുടുംബപ്രശ്നങ്ങളെ തുടർന്ന് 60കാരൻ വയറ്റിൽ തോട്ട (ചെറിയ സ്ഫോടകവസ്തു) കെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. കോട്ടയം കുമാരനല്ലൂർ സ്വദേശി മോഹനൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

കുടുംബവഴക്കിനെ തുടർന്ന് മോഹനൻ വീടിന് പുറത്തേക്ക് പോവുകയും പിന്നീട് വലിയ ശബ്ദം കേൾക്കുകയുമായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ മോഹനനെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading