
തൃശ്ശൂർ: ചാലക്കുടിപ്പുഴയിൽ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശി ചക്കുങ്ങൽ രാജീവ് കുമാറിന്റെ ഭാര്യയും മാരേക്കാട് എൽപി സ്കൂളിലെ അധ്യാപികയുമായ ലിപ്സി (42) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം പിള്ളപ്പാറ ഭാഗത്ത് ഒരു സ്ത്രീ പുഴയിലേക്ക് ചാടുന്നത് കണ്ടതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്ലാന്റേഷൻ പള്ളിയുടെ സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. പുഴയുടെ തീരത്തുനിന്ന് ലിപ്സിയുടെ സ്കൂട്ടറും കണ്ടെടുത്തിട്ടുണ്ട്.
അതിരപ്പിള്ളി, മലക്കപ്പാറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.