ധോണിയുടെ 100 കോടിയുടെ മാനനഷ്ടക്കേസ്; 10 വർഷത്തിന് ശേഷം വിചാരണയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി!

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്. ധോണി നൽകിയ 100 കോടി രൂപയുടെ മാനനഷ്ടക്കേസിൽ വിചാരണ ആരംഭിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2013-ലെ ഐപിഎൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് രണ്ട് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്കും ഒരു മാധ്യമപ്രവർത്തകനും എതിരെ 2014-ലാണ് ധോണി കേസ് ഫയൽ ചെയ്തത്.

പത്ത് വർഷമായി മുടങ്ങിക്കിടന്ന കേസിലാണ് ഇപ്പോൾ വിചാരണയ്ക്ക് കളമൊരുങ്ങുന്നത്. ധോണിക്ക് വേണ്ടി മൊഴി രേഖപ്പെടുത്താൻ കോടതി ഒരു അഡ്വക്കേറ്റ് കമ്മീഷണറെ നിയമിച്ചിട്ടുണ്ട്. ധോണി സെലിബ്രിറ്റി ആയതിനാൽ നേരിട്ട് കോടതിയിൽ ഹാജരാകുന്നത് തിരക്കിനും ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കുമെന്നതിനാലാണ് ഈ തീരുമാനം. ഒക്ടോബർ 20 മുതൽ ഡിസംബർ 10 വരെയുള്ള തീയതികളിൽ മൊഴി നൽകാൻ താൻ തയ്യാറാണെന്ന് ധോണി കോടതിയെ അറിയിച്ചിട്ടുണ്ട്.

വിചാരണ അനാവശ്യമായി വൈകുന്നത് ഒഴിവാക്കാനാണ് നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടതെന്നും, അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ധോണി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading