
ഫഹദ് ഫാസിലിനെയും കല്യാണി പ്രിയദർശനെയും പ്രധാന കഥാപാത്രങ്ങളാക്കി അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഓണം റിലീസായി എത്തുന്ന ചിത്രം ഒരു റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്നതാണ്.
2.36 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ, ചിത്രം ഒരു സമ്പൂർണ്ണ എന്റർടെയ്നർ ആയിരിക്കുമെന്ന സൂചന നൽകുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 29-ന് തിയേറ്ററുകളിൽ എത്തും.
ഫഹദിനും കല്യാണിക്കും പുറമെ വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, രേവതി പിള്ള, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.