
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പലർക്കും പേശികളുടെ ബലവും നഷ്ടപ്പെടാറുണ്ട്. എന്നാൽ ശരിയായ ഭക്ഷണക്രമത്തിലൂടെ മസിലുകളുടെ ആരോഗ്യം സംരക്ഷിച്ചുകൊണ്ട് തന്നെ ഭാരം നിയന്ത്രിക്കാൻ സാധിക്കും. അത്തരം ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ ചിക്കൻ, മുട്ട, മത്സ്യം എന്നിവ പേശികളുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. ഇത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഗ്രീക്ക് യോഗർട്ട് ശരീരത്തിന് ഊർജ്ജം നൽകുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും.
പഴങ്ങൾ, പച്ചക്കറികൾ, ബ്രൊക്കോളി, കോളിഫ്ലവർ പോലുള്ള പച്ചക്കറികൾ, ബെറി പഴങ്ങൾ എന്നിവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കുകയും വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഭാരം നിയന്ത്രിക്കാൻ സഹായിക്കും.
നട്സ്, സീഡുകൾ, അവക്കാഡോ, ഒലീവ് ഓയിൽ എന്നിവയിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാൽമൺ പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നത് പേശികളെ സംരക്ഷിക്കാൻ സഹായിക്കും. കൂടാതെ, ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ഗ്രീൻ ടീ കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്.
ശ്രദ്ധിക്കുക: ഏതെങ്കിലും ആഹാരക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടേണ്ടതാണ്.