വിവാഹ വാദ്ഗാനം നൽകി പീഡനം: പോക്സോ കേസിൽ പ്രമുഖ യൂട്യൂബർ

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രമുഖ യൂട്യൂബർ അറസ്റ്റിലായി. ‘ശാലു കിങ്സ് മീഡിയ’, ‘ശാലു കിങ്സ് വ്ലോഗ്’ എന്നീ യൂട്യൂബ് ചാനലുകളിലൂടെ പ്രശസ്തനായ മുഹമ്മദ് സാലി (35) ആണ് അറസ്റ്റിലായത്.

കൊയിലാണ്ടി പോലീസാണ് ഇയാളെ മംഗലാപുരത്ത് വെച്ച് പിടികൂടിയത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്കെതിരെ പോലീസ് നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇപ്പോൾ പിടിയിലായത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading