പ്രണയാഭ്യർഥന നിരസിച്ച സ്കൂൾ വിദ്യാർഥിനിയെ കൗമാരക്കാരൻ കത്തിമുനയിൽ ബന്ദിയാക്കി; വൈറലായി ദൃശ്യങ്ങൾ

സതാര, മഹാരാഷ്ട്ര: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സ്കൂൾ വിദ്യാർഥിനിയെ കത്തിമുനയിൽ ബന്ദിയാക്കിയ കൗമാരക്കാരൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സതാരയിൽ പട്ടാപ്പകലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പെൺകുട്ടിയെ ധീരമായി രക്ഷപ്പെടുത്തിയത് ഒരു നാട്ടുകാരനാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ സമീപിച്ച കൗമാരക്കാരൻ തൻ്റെ പ്രണയം നിരസിച്ചതോടെ പ്രകോപിതനാകുകയായിരുന്നു. തുടർന്ന് കത്തി പുറത്തെടുത്ത് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബന്ദിയാക്കുകയായിരുന്നു. സ്കൂളിന് സമീപമുള്ള തിരക്കേറിയ സ്ഥലത്തായിരുന്നു സംഭവം.

ഈ സമയം അതുവഴി വന്ന ഒരു നാട്ടുകാരൻ സാഹസികമായി ഇടപെട്ട് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അക്രമി കത്തിയുമായി ഭീഷണി മുഴക്കുമ്പോഴും കൂസാതെയാണ് ഇയാൾ പെൺകുട്ടിയുടെ അടുത്തേക്ക് നീങ്ങിയത്. ഉടൻതന്നെ പോലീസെത്തി പ്രതിയെ പിടികൂടുകയും ചെയ്തു. പെൺകുട്ടിക്ക് കാര്യമായ പരിക്കുകളൊന്നുമില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading