‘അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ’; കരുതലിന് കൈയ്യടിച്ച് സോഷ്യൽമീഡിയ

തിരുവനന്തപുരം: ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന കുഞ്ഞിന്റെ സുരക്ഷയ്ക്ക് ഹെൽമെറ്റിനൊപ്പം സുരക്ഷാ ബെൽറ്റും ധരിപ്പിച്ച അമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേരള പൊലീസാണ് ഈ ദൃശ്യം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെച്ചത്. “അമ്മമാർക്കറിയാം മക്കളുടെ സുരക്ഷ” എന്ന അടിക്കുറിപ്പോടെയാണ് പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വാഹനമോടിക്കുന്ന അമ്മയെയും പിന്നിൽ ചേർന്നിരിക്കുന്ന കുഞ്ഞിനെയുമാണ് വീഡിയോയിൽ കാണുന്നത്. കുഞ്ഞിന് ഹെൽമെറ്റ് നൽകിയതിനൊപ്പം, യാത്രയ്ക്കിടെ താഴെ വീഴാതിരിക്കാനുള്ള സുരക്ഷാ ബെൽറ്റും അമ്മ ധരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് മാതൃകയായ ഈ അമ്മയ്ക്ക് സല്യൂട്ട് നൽകുന്നതായും പൊലീസ് പോസ്റ്റിൽ പറയുന്നു.

വീഡിയോയ്ക്ക് താഴെ അമ്മയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. “അമ്മ പൊളിയല്ലേ,” “ഇവരെ കണ്ടെത്തി ആദരിക്കണം, അതുവഴി മറ്റുള്ളവർക്ക് ഇതൊരു ബോധവൽക്കരണമാകും” എന്നിങ്ങനെ പോകുന്നു കമന്റുകൾ. എഐ ക്യാമറകൾ വന്നതോടെ റോഡ് നിയമലംഘനങ്ങൾ കുറഞ്ഞിട്ടുണ്ടെങ്കിലും കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പലരും ഇപ്പോഴും അശ്രദ്ധ കാണിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഈ അമ്മയുടെ പ്രവൃത്തി ഏറെ പ്രശംസിക്കപ്പെടുകയാണ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading