
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽൽ ധാന്യം പൊടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാരേറ്റ് പുളിമാത്ത് സ്വദേശി ബീന (44) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ ഷാൾ യന്ത്രത്തിൽ കുരുങ്ങുകയായിരുന്നു.
അപകടത്തിൽ തല ശരീരത്തിൽ നിന്ന് വേർപെട്ടുപോയി. സംഭവം നടക്കുമ്പോൾ രണ്ട് ജീവനക്കാർ കൂടെയുണ്ടായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.