പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളിയിൽ സ്മൃതിസംഗമം സംഘടിപ്പിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസ് ദേശീയ, സംസ്ഥാന നേതാക്കളും നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി അദ്ദേഹത്തെ അനുസ്മരിച്ചു. ഇതിന് പുറമെ, ഓർത്തഡോക്സ് സഭാ അധ്യക്ഷനുമായി രാഹുൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading