കുട്ടികളുടെ ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകാം; UIDAI മുന്നറിയിപ്പ്

അഞ്ച് വയസ്സ് കഴിഞ്ഞ നിങ്ങളുടെ കുട്ടിയുടെ ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഉടൻ ചെയ്യുക. സമയബന്ധിതമായി പുതുക്കിയില്ലെങ്കിൽ ആധാർ കാർഡ് അസാധുവാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാറിൽ വിരലടയാളമോ കണ്ണ് സ്കാനോ ഉൾപ്പെടുത്താറില്ല. പകരം പേര്, ലിംഗഭേദം, ജനനത്തീയതി, ഫോട്ടോ, മേൽവിലാസം എന്നിവയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ, കുട്ടിക്ക് അഞ്ച് വയസ്സ് തികഞ്ഞാൽ വിരലടയാളവും, ഐറിസ് സ്കാനും ഉൾപ്പെടുന്ന ബയോമെട്രിക് വിവരങ്ങളും പുതിയ ഫോട്ടോയും ചേർത്ത് ‘മാൻഡേറ്ററി ബയോമെട്രിക് അപ്‌ഡേറ്റ്’ (MBU) നിർബന്ധമായും പൂർത്തിയാക്കണം. മിക്ക മാതാപിതാക്കളും ഈ അപ്‌ഡേഷൻ ചെയ്യുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ, ഏഴ് വയസ്സ് പൂർത്തിയായ കുട്ടികളുടെ MBU എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് UIDAI (Unique Identification Authority of India) അറിയിച്ചിരിക്കുകയാണ്.

അഞ്ച് വയസ്സിനും ഏഴ് വയസ്സിനും ഇടയിൽ ബയോമെട്രിക് അപ്‌ഡേറ്റ് ചെയ്യുന്നതിന് ഫീസില്ല. എന്നാൽ, കുട്ടിക്ക് ഏഴ് വയസ്സ് കഴിഞ്ഞാൽ അപ്‌ഡേറ്റ് ചെയ്യാൻ നൂറ് രൂപ ഫീസ് നൽകേണ്ടിവരും. അതിനാൽ, എത്രയും പെട്ടെന്ന് അടുത്തുള്ള അംഗീകൃത ആധാർ എൻറോൾമെന്റ് കേന്ദ്രത്തിൽ പോയി ആധാർ പുതുക്കുക.

അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എടുക്കുമ്പോൾ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും പുതുക്കണം.

One thought on “കുട്ടികളുടെ ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകാം; UIDAI മുന്നറിയിപ്പ്

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading