ഇറാഖിൽ ഷോപ്പിങ് മാളിൽ വൻതീപിടിത്തം; 50 പേർക്ക് ദാരുണാന്ത്യം

ബാഗ്ദാദ്: ഇറാഖിൽ ഹൈപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ 50 പേർ കൊല്ലപ്പെട്ടു. കിഴക്കൻ ഇറാഖിലെ അൽ-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തിൽനിരവധി പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം.

തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ഐഎൻഎ റിപ്പോർട്ട് ചെയ്തു. കെട്ടിടത്തിൻ്റെയും മാളിൻ്റെയും ഉടമയ്‌ക്കെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും അധികൃതർ പറഞ്ഞു.

One thought on “ഇറാഖിൽ ഷോപ്പിങ് മാളിൽ വൻതീപിടിത്തം; 50 പേർക്ക് ദാരുണാന്ത്യം

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading