ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച് 13-കാരന് ദാരുണാന്ത്യം; കാരണം ഇതാണ്

കെയ്‌റോ: ഈജിപ്തിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു സംഭവത്തിൽ, വേവിക്കാത്ത ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ച് 13 വയസ്സുകാരൻ മരിച്ചു. മൂന്ന് പാക്കറ്റ് നൂഡിൽസാണ് കുട്ടി കഴിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നൂഡിൽസ് കഴിച്ച് അരമണിക്കൂറിനകം തന്നെ കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു തുടങ്ങി. താമസിയാതെ കഠിനമായ വയറുവേദന, അമിതമായ വിയർപ്പ്, ഛർദ്ദി എന്നിവ അനുഭവപ്പെടുകയും കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.

സംഭവത്തെ തുടർന്ന്, നൂഡിൽസ് വിറ്റ കടയുടമയെ അധികൃതർ ചോദ്യം ചെയ്യുകയും ഉൽപ്പന്നം കാലഹരണപ്പെട്ടതാണോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു. എന്നാൽ, വിശദമായ പരിശോധനയിലും പോസ്റ്റ്‌മോർട്ടത്തിലും നൂഡിൽസിൽ യാതൊരുവിധ മായവും കലർന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

കുട്ടിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണം കുടലിലുണ്ടായ ഗുരുതരമായ പ്രശ്നങ്ങളാണെന്ന് പിന്നീട് കണ്ടെത്തി. ഒരേസമയം വലിയ അളവിൽ വേവിക്കാത്ത നൂഡിൽസ് കഴിച്ചത് ദഹനപ്രക്രിയയെ ഗുരുതരമായി ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading