മലപ്പുറത്ത് സിനിമാ സ്റ്റൈലിൽ വൻ കവർച്ച; കാർ തടഞ്ഞ് രണ്ട് കോടി തട്ടിയെടുത്തു

മലപ്പുറം: തിരൂരങ്ങാടിയിൽ പട്ടാപ്പകൽ സിനിമാ സ്റ്റൈലിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്നു. തെന്നല സ്വദേശി ഹനീഫയുടെ പണമാണ് ആയുധങ്ങളുമായെത്തിയ സംഘം തട്ടിയെടുത്തത്.

കൊടിഞ്ഞിയിൽ നിന്ന് ഭൂമിയിടപാടിന്റെ പണവുമായി താനൂരിലേക്ക് പോവുകയായിരുന്നു ഹനീഫ. തെയ്യാലിങ്ങൽ ഹൈസ്കൂളിന് സമീപം വെച്ച്, എതിരെ കാറിലെത്തിയ നാലംഗ സംഘം ഹനീഫയുടെ വാഹനം തടഞ്ഞു. തുടർന്ന് ഹോക്കി സ്റ്റിക്കുകളും വടിവാളുകളുമായി കാറിൽ നിന്നിറങ്ങിയ സംഘം, ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു.

കവർച്ചയ്ക്ക് ശേഷം സംഘം കൊടിഞ്ഞി ഭാഗത്തേക്ക് തന്നെ കാറിൽ രക്ഷപ്പെട്ടു. സംഭവത്തിൽ താനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading