ചെങ്കോട്ടയില്‍ ത്രിവര്‍ണ ശോഭ; പതാക ഉയര്‍ത്തി പ്രധാനമന്ത്രി, രാജ്യം 79-ാം സ്വാതന്ത്ര്യ ദിനത്തിന്‍റെ നിറവില്‍

Prime Minister Narendra Modi saluting while standing near the raised Indian national flag during the 79th Independence Day celebrations at Red Fort in New Delhi.

ന്യൂഡൽഹി: രാജ്യമെങ്ങും 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ആവേശത്തിൽ. ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി.

സേനാ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തിയ ചടങ്ങിൽ, കോടിക്കണക്കിന് ധീര ദേശാഭിമാനികളുടെ സ്വപ്നസാക്ഷാത്കാരമാണ് ഈ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

ഭരണഘടനയാണ് നമ്മുടെ വഴികാട്ടിയെന്നും, സാങ്കേതിക രംഗത്ത് ഉൾപ്പെടെ രാജ്യം കൈവരിച്ച നേട്ടങ്ങൾക്ക് ഈ ചെങ്കോട്ട സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഓപ്പറേഷൻ സിന്ദൂറി’ന്റെ വിജയം കൂടി ആഘോഷിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പതാക ഉയർത്തിയതിന് പിന്നാലെ, ‘ഓപ്പറേഷൻ സിന്ദൂർ’ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറന്നത് ചടങ്ങിന് മാറ്റുകൂട്ടി.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തലസ്ഥാന നഗരിയിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരത്തോളം പോലീസുകാരെയും അർദ്ധസൈനികരെയും സുരക്ഷാ ചുമതലകൾക്കായി വിന്യസിച്ചിട്ടുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading