കുവൈത്തിൽ വിഷമദ്യ ദുരന്തം: മലയാളികളും മരിച്ചതായി സൂചന; ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകൾ

കുവൈത്ത്: കുവൈത്തിലെ അഹമ്മദി ഗവർണറേറ്റിൽ വിഷമദ്യം കഴിച്ച് 10 പ്രവാസി തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന, എന്നാൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പ്രാദേശികമായി നിർമ്മിച്ച വ്യാജമദ്യം കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവിധ സ്ഥലങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മദ്യപാനത്തെ തുടർന്ന് നിരവധി പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരിൽ ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യം നിർമ്മിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading