
വയനാട്: വയനാട് എംപിയായ പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് കാണിച്ച് ബിജെപി വയനാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ബിജെപി പട്ടികവർഗ്ഗ മോർച്ചയുടെ സംസ്ഥാന പ്രസിഡൻ്റ് മുകുന്ദൻ പള്ളിയറയാണ് പരാതി നൽകിയത്.
കഴിഞ്ഞ മൂന്ന് മാസമായി പ്രിയങ്ക ഗാന്ധിയെ മണ്ഡലത്തിൽ കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. നിരവധി പേർ മരിച്ച ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്തോ ആദിവാസി വിഷയങ്ങളിലോ എംപിയെ കണ്ടിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു. അതിനാൽ, പൊലീസ് പ്രിയങ്കയെ കണ്ടെത്തിത്തരണമെന്നാണ് ആവശ്യം.
നേരത്തെ, തൃശ്ശൂർ എംപി സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാണിച്ച് കെഎസ്യുവും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ഈ നീക്കം.