ഹൃദയസ്പർശിയായ നിമിഷം; ക്ഷേത്രത്തിൽ ശാലിനിയുടെ നെറുകയിൽ സിന്ദൂരം തൊട്ട് അജിത്ത്; വിഡിയോ വൈറൽ

തമിഴ്നാട്ടിലൊതുങ്ങാതെ, കേരളത്തിലും വൻ ആരാധകപ്രീതിയുള്ള താരദമ്പതികളാണ് അജിത്തും ശാലിനിയും. സിനിമയ്ക്ക് പുറത്ത് ഇരുവരുടെയും സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ, ഇരുവരുടെയും ഒരു പുതിയ വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്.

വീഡിയോയിൽ, ഒരു ക്ഷേത്ര സന്ദർശനത്തിനിടയിൽ അജിത്തും ശാലിനിയും പ്രസാദം സ്വീകരിക്കുന്നതായി കാണാം. പ്രസാദം വാങ്ങിയ ശേഷം, ശാലിനി ഭര്ത്താവിന്റെ കാലില് തൊട്ട് ആശീർവാദം തേടുന്നു. ഇതിന് മറുപടിയായി അജിത്ത് ചിരിച്ചുകൊണ്ട് പറഞ്ഞതാണ് വീഡിയോയെ വൈറലാക്കിയത് – “ഇനി വീട്ടിൽ പോയിട്ട് ഞാൻ തന്നെ കാലിൽ വീഴും” എന്നായിരുന്നു അദ്ദേഹത്തിന്റെ രസകരമായ പ്രതികരണം.

ഈ ഹൃദയസ്പര്ശിയായ മുഹൂര്ത്തം കണ്ട്, ആരാധകർ “പൂക്കി കപ്പിൾ”, “കപ്പിൾ ഗോൾസ്” എന്നിങ്ങനെ കമന്റുകളിലൂടെ സ്നേഹനിർഭരമായ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

1999-ൽ പുറത്തിറങ്ങിയ അമർക്കലം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് 2000-ൽ വിവാഹിതരായി. വിവാഹത്തിന് ശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, അവരുടെ കുടുംബജീവിതത്തിലെ മധുരനിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ നിറഞ്ഞുനില്ക്കുന്നു.

സിനിമയ്ക്കപ്പുറം റേസിംഗ് ലോകത്തും സജീവമാണ് അജിത്. അടുത്തിടെ റേസിംഗിനിടയിൽ പരിക്കേറ്റിരുന്നെങ്കിലും, ആരാധകരുടെ പ്രിയതാരം അതിൽ നിന്നു വേഗം മുക്തനായി. ഒടുവിൽ, ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് അജിത്തിന്റെ സിനിമ പ്രേക്ഷകർക്ക് എത്തിയിരിക്കുന്നത്. ശാലിനിയുടെ തിരിച്ചുവരവിനായി ആരാധകർ ഇന്നും കാത്തിരിക്കുകയാണ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading