ഗാസയിൽ പട്ടിണി മരണം രൂക്ഷം; പോഷകാഹാരക്കുറവ് മൂലം മരിച്ചത് 98 കുട്ടികളടക്കം 212 പേർ

ഗാസയിൽ പോഷകാഹാരക്കുറവ് മൂലം 11 പേർ കൂടി മരിച്ചതായി റിപ്പോർട്ട്. ഇതോടെ ഉപരോധത്തെ തുടർന്നുണ്ടായ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 212 ആയി ഉയർന്നു. ഇതിൽ 98 പേരും കുട്ടികളാണെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെടുകയും 491 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗാസയെ പൂർണ്ണമായി കീഴടക്കുന്നതിന്റെ ഭാഗമായി ഗാസാ സിറ്റി പിടിച്ചെടുക്കാൻ ഇസ്രയേൽ സുരക്ഷാമന്ത്രിസഭ അംഗീകാരം നൽകി. കരയാക്രമണത്തിന് മുന്നോടിയായി നഗരത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നീക്കം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു.

ഗാസയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും, “നമ്മുടെ കൺമുന്നിൽ ഒരു ദുരന്തം അരങ്ങേറുകയാണെന്നും” ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ഭക്ഷണം ഒരു യുദ്ധായുധമായി ഉപയോഗിക്കുന്നതിലൂടെയാണ് ഈ ഭക്ഷ്യപ്രതിസന്ധി സൃഷ്ടിക്കപ്പെട്ടതെന്നും ഇത് ആയിരക്കണക്കിന് ജീവൻ അപകടത്തിലാക്കുന്നുവെന്നും അന്താരാഷ്ട്ര സംഘടനകൾ കുറ്റപ്പെടുത്തുന്നു.

പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയും സ്ത്രീകളെയുമാണ്. ഗാസയിൽ പരിശോധിക്കുന്ന പത്തിൽ ഒരു കുട്ടി പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്ന് യുഎൻ ഏജൻസികൾ പറയുന്നു. ഗർഭിണികളായ സ്ത്രീകളിൽ 40 ശതമാനത്തിലധികം പേർക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ട്. സഹായം എത്തിക്കുന്നതിലെ തടസ്സങ്ങൾ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading