കൊച്ചിയിൽ 17-കാരി പ്രസവിച്ചു; ബന്ധുവായ യുവാവിനെതിരെ പോക്സോ കേസ്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. അരൂക്കുറ്റി സ്വദേശിനിയായ 17-കാരിയാണ് കഴിഞ്ഞ ജൂലൈ അവസാനം ഫോർട്ട് കൊച്ചിയിലെ ഒരു ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്.

കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കിടെയാണ് ആശുപത്രി അധികൃതർക്ക് പെൺകുട്ടിയുടെ പ്രായത്തിൽ സംശയം തോന്നിയത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഫോർട്ട് കൊച്ചി സ്വദേശിയായ യുവാവാണ് കേസിലെ പ്രതി.

ബന്ധുക്കളായ ഇരുവരുടെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നതായാണ് വിവരം. പെൺകുട്ടി ഗർഭിണിയായ വിവരം മറ്റ് ബന്ധുക്കൾക്ക് അറിയാമായിരുന്നോ എന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading