ഇന്ത്യക്കാർക്ക് ഫിലിപ്പീൻസിൽ പോകാൻ ഇനി വിസ വേണ്ട; ഡൽഹി-മനില വിമാന സർവീസ് ഒക്ടോബറിൽ

ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകി ഫിലിപ്പീൻസ്. ഇതിന് പകരമായി, ഫിലിപ്പീൻസ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് സൗജന്യമായി ഇ-വിസ നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിന് പിന്നാലെയാണ് ഈ സുപ്രധാന തീരുമാനങ്ങൾ.

ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് ഫിലിപ്പീൻസ് പ്രസിഡൻ്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം പ്രഖ്യാപിച്ചത്. ടൂറിസം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ തീരുമാനം അനുസരിച്ച്, വിനോദസഞ്ചാര ആവശ്യങ്ങൾക്കായി എത്തുന്ന ഇന്ത്യക്കാർക്ക് 14 ദിവസം വരെ ഫിലിപ്പീൻസിൽ വിസയില്ലാതെ തങ്ങാം. എന്നാൽ, ഈ സൗകര്യം മറ്റ് വിസകളാക്കി മാറ്റാനോ കാലാവധി നീട്ടാനോ സാധിക്കില്ല.

ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്ര എളുപ്പമാക്കുന്നതിൻ്റെ ഭാഗമായി, 2025 ഒക്ടോബർ 1 മുതൽ ഡൽഹിയിൽ നിന്ന് മനിലയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസം ഈ സർവീസ് ലഭ്യമാകും.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading