
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. എല്ലുകളുടെ ബലത്തിനും വളർച്ചയ്ക്കും ആവശ്യമായ പ്രധാന പോഷകങ്ങളാണ് കാത്സ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ കെ എന്നിവ. ഈ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും. എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഇതാ.
- യോഗർട്ട്: കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാൽ, യോഗർട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
- മുരിങ്ങയില: നിരവധി പോഷകങ്ങളാൽ സമ്പന്നമായ മുരിങ്ങയില കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്.
- ചീര: കാത്സ്യവും വിറ്റാമിൻ കെയും ധാരാളമായി അടങ്ങിയ ഒന്നാണ് ചീര. ഇത് കഴിക്കുന്നത് എല്ലുകളുടെ ബലം വർദ്ധിപ്പിക്കാൻ സഹായിക്കും.
- മുട്ട: വിറ്റാമിൻ കെ, വിറ്റാമിൻ ഡി തുടങ്ങിയവയുടെ നല്ല ഉറവിടമാണ് മുട്ടയുടെ മഞ്ഞ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളെ ബലമുള്ളതാക്കും.
- ഓറഞ്ച്: ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
- എള്ള്: കാത്സ്യം ധാരാളമായി അടങ്ങിയ എള്ള് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എല്ലുകൾക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.
- ചിയ വിത്തുകൾ: ചിയ പോലുള്ള വിത്തുകളിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
- ബദാം: കാത്സ്യം, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. ഇത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.