റോഡ് തകർന്നു, ഇപ്പോഴും ടോൾ പിരിവ്; പാലിയേക്കര വിഷയത്തിൽ ദേശീയപാതാ അതോരിറ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

പാലിയേക്കരയിലെ തകർന്ന റോഡിൽ ടോൾ പിരിക്കുന്നതിനെതിരെ ദേശീയ പാതാ അതോരിറ്റിക്കെതിരെ (NHAI) രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. റോഡിലെ ഗതാഗതക്കുരുക്ക് എപ്പോൾ പരിഹരിക്കാനാകുമെന്ന് കോടതി ചോദിച്ചു. റോഡ് മോശമായിട്ടും ടോൾ പിരിക്കുന്നത് ശരിയല്ലെന്നും ഇതിന്റെ ബാധ്യത പൗരന്മാർ ഏൽക്കേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

സർവീസ് റോഡുകൾ തകർന്നതാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണമെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും ദേശീയപാതാ അതോരിറ്റി കോടതിയെ അറിയിച്ചു. ടോൾ പിരിവ് തുടരുന്നതാണ് യഥാർത്ഥ പ്രശ്നമെന്ന് കോടതി ആവർത്തിച്ചു. റോഡ് മോശമാണെങ്കിൽ ടോൾ പിരിക്കുന്നത് ശരിയാണോ എന്ന് ഹൈക്കോടതി മുൻപും ചോദിച്ചിരുന്നു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading