
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചുകൊണ്ട് ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. പുതിയ തീരുമാനമനുസരിച്ച്, പാകിസ്ഥാനിൽ നിന്നുള്ള സാധനങ്ങൾക്ക് 19% താരിഫ് ആയിരിക്കും ബാധകമാകുക. നേരത്തെ ഇത് 29% ആയിരുന്നു.
നിരവധി രാജ്യങ്ങളുടെ താരിഫ് പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. വെള്ളിയാഴ്ച പുറത്തിറക്കിയ അന്തിമ പട്ടികയിലാണ് പാകിസ്ഥാന്റെ താരിഫ് നിരക്ക് 19% ആയി കുറച്ചത് ഔദ്യോഗികമായി വ്യക്തമാക്കിയത്. എണ്ണ വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനം വന്നതെന്നാണ് സൂചന