
ന്യൂഡൽഹി: രാജ്യത്ത് ഇന്നുമുതൽ സാധാരണക്കാരെ ബാധിക്കുന്ന നിരവധി സാമ്പത്തിക മാറ്റങ്ങൾ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില കുറച്ചപ്പോൾ, യുപിഐ ഇടപാടുകൾക്കും എസ്ബിഐയുടെ ചില ക്രെഡിറ്റ് കാർഡ് സേവനങ്ങൾക്കും പുതിയ നിയമങ്ങൾ ബാധകമായി.
വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന 19 കിലോയുടെ എൽപിജി സിലിണ്ടർ വില 33.50 രൂപ കുറച്ചു. ഇതോടെ ഡൽഹിയിൽ പുതിയ വില 1,631.50 രൂപയായി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഇത് ആശ്വാസം നൽകും. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.