ഉപ്പും മുളകും താരം കെപിഎസി രാജേന്ദ്രൻ അന്തരിച്ചു

പ്രശസ്ത നാടക-സീരിയൽ നടൻ കെപിഎസി രാജേന്ദ്രൻ തിരുവനന്തപുരത്ത് അന്തരിച്ചു. അൻപത് വർഷത്തോളം നാടകവേദികളിൽ സജീവമായിരുന്ന അദ്ദേഹം, ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെയാണ് കുടുംബപ്രേക്ഷകർക്ക് സുപരിചിതനായത്.

‘ഉപ്പും മുളകും’ സീരിയലിൽ, പ്രധാന കഥാപാത്രമായ നീലുവിന്റെ അച്ഛനായ ‘പടവലം വീട്ടിൽ കുട്ടൻപിള്ള’ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ വേഷം അദ്ദേഹത്തിന് വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്തു. അരനൂറ്റാണ്ടോളം നാടകരംഗത്ത് പ്രവർത്തിച്ചെങ്കിലും, ‘ഉപ്പും മുളകും’ പരമ്പരയാണ് തന്നെ ജനങ്ങൾക്കിടയിൽ തിരിച്ചറിയാൻ സഹായിച്ചതെന്ന് അദ്ദേഹം മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണവാർത്ത ‘ഉപ്പും മുളകും’ ഫാൻസ് പേജുകളിലൂടെയാണ് ആദ്യം പുറത്തുവന്നത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading