
സ്റ്റോക്ക്ഹോം: ജീവനക്കാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനും സന്തോഷം വർധിപ്പിക്കാനുമായി വിചിത്രമായൊരു നയവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വീഡനിലെ ഒരു കമ്പനി. ‘ഡിസയർ’ (Desire) എന്ന സെക്സ് ടോയ് നിർമ്മാണ കമ്പനിയാണ് തങ്ങളുടെ ജീവനക്കാർക്ക് ദിവസവും 30 മിനിറ്റ് ശമ്പളത്തോടുകൂടിയ സ്വയംഭോഗ ഇടവേള (masturbation break) അനുവദിച്ചിരിക്കുന്നത്.
ജോലിസ്ഥലത്തെ സമ്മർദ്ദം കുറച്ച് ജീവനക്കാരെ കൂടുതൽ സന്തോഷവാന്മാരാക്കുക എന്നതാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കമ്പനി സിഇഒ ഗബ്രിയേൽ കൽബർഗ് പറഞ്ഞു. സന്തോഷമുള്ള ജീവനക്കാർ കൂടുതൽ ഉത്പാദനക്ഷമതയുള്ളവരായിരിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ലൈംഗികാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു കമ്പനി എന്ന നിലയിൽ, തങ്ങളുടെ ജീവനക്കാരുടെ ലൈംഗിക സൗഖ്യത്തിനും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വയംഭോഗത്തിന് ശേഷം ലഭിക്കുന്ന ഉന്മേഷം ജീവനക്കാരുടെ സർഗ്ഗാത്മകതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് കമ്പനി കരുതുന്നു. ജീവനക്കാർക്ക് അവർക്ക് ആവശ്യമുള്ള സമയത്ത് ഈ ഇടവേള എടുക്കാവുന്നതാണ്. ലോകമെമ്പാടും തൊഴിലിടങ്ങളിലെ ആരോഗ്യത്തെയും നിലനിൽക്കുന്ന വിലക്കുകളെയും കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വാർത്ത തുടക്കമിട്ടിരിക്കുന്നത്.