ഓപ്പറേഷൻ മഹാദേവ്: ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം; പഹൽഗാം ആക്രമണത്തിന് പിന്നിലുള്ളവരെന്ന് സൂചന

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിഡ്വാസ് മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. സൈന്യം നടത്തിയ “ഓപ്പറേഷൻ മഹാദേവ്” എന്ന ദൗത്യത്തിലാണ് ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ടവർ ലഷ്കർ-ഇ-തൊയ്ബ ഭീകരരാണെന്നും, 97 ദിവസം മുൻപ് പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവരാണെന്നും സൈന്യം സൂചന നൽകി.
പ്രദേശത്തെ ആട്ടിടയന്മാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് സാങ്കേതിക സഹായത്തോടെ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉറപ്പിക്കുകയും പ്രദേശം വളയുകയുമായിരുന്നു. തിരച്ചിലിനിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ മൃതദേഹങ്ങളുടെ ഡ്രോൺ ദൃശ്യങ്ങൾ ലഭിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.