
ബീദർ: കർണാടകയിലെ ബീദറിൽ നാല് വയസ്സുകാരിയെ സ്കൂൾ സമയത്ത് പീഡിപ്പിച്ചതായി പരാതി. കുട്ടി വീട്ടിലെത്തിയ ശേഷം അമ്മ വസ്ത്രം മാറ്റുന്നതിനിടെയാണ് ക്രൂരമായ സംഭവം പുറത്തറിയുന്നത്.
അവശനിലയിലായ കുട്ടിയെ ബ്രിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഎൻഐ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എഫ്ഐആർ പ്രകാരം, സ്കൂളിൽ വെച്ചാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. സംഭവത്തിൽ ബിദാർ വനിതാ പോലീസ് സ്റ്റേഷൻ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.