
തിരുവനന്തപുരം: 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കണ്ണൂരിൽ വിറ്റ MC 678572 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പയ്യന്നൂരിൽ പി വി രാജീവൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.
MA 719846, MB 682584, MC 302229, MD 273405, ME 372685 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ലഭിച്ചത്.
ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് ഫലപ്രഖ്യാപനം നടന്നത്. 250 രൂപ വിലയുള്ള മൺസൂൺ ബമ്പറിന്റെ 31 ലക്ഷത്തോളം ടിക്കറ്റുകളാണ് ജൂലൈ 19 ന് ഉച്ചവരെ വിറ്റഴിച്ചത്. പതിവുപോലെ ടിക്കറ്റ് വിൽപ്പനയിൽ പാലക്കാട് തന്നെയാണ് മുന്നിട്ടുനിന്നത്.