മാസ് ലുക്കിൽ നടിപ്പിൻ നായകൻ; സൂര്യയുടെ പിറന്നാൾ ദിനത്തിൽ ‘കറുപ്പ്’ ടീസർ പുറത്ത്

ചെന്നൈ: തമിഴ് സൂപ്പർതാരം സൂര്യയുടെ അമ്പതാം പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വിരുന്നൊരുക്കി ‘കറുപ്പ്’ ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും ഉൾപ്പെടെയുള്ള ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.

ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ ഒരു ആക്ഷൻ-ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവുമാണ് ചിത്രം നിർമ്മിക്കുന്നത്. സായ് അഭയങ്കർ സംഗീതവും ജി.കെ. വിഷ്ണു ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

ടീസറിൽ റസ്റ്റിക് ലുക്കിൽ മാസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. കറുത്ത ഷർട്ടും ലുങ്കിയും കൂളിംഗ് ഗ്ലാസുമണിഞ്ഞ് സിഗരറ്റ് വലിച്ചുകൊണ്ടുള്ള സൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ഗെറ്റപ്പുകളിലും കഥാപാത്രങ്ങളിലുമാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതെന്നാണ് സൂചന. തൃഷ കൃഷ്ണനാണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, നട്ടി, സ്വാസിക, ശിവദ, അനഘ മായ രവി തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

നേരത്തെ ‘സൂര്യ 45’ എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ഈ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രഖ്യാപനം മുതൽ ആരാധകർ വലിയ ആകാംക്ഷയിലായിരുന്നു. പിറന്നാൾ ദിനത്തിൽ ‘സൂര്യ 46’ നെക്കുറിച്ചുള്ള അപ്ഡേറ്റുകളും പുറത്തുവരാൻ സാധ്യതയുണ്ട്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading