സിപിഎമ്മിനെ ആർഎസ്എസുമായി ഉപമിച്ചു; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര നേതൃത്വം

ന്യൂഡൽഹി: സിപിഎമ്മിനെ ആർഎസ്എസുമായി താരതമ്യം ചെയ്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം കേന്ദ്ര നേതൃത്വം. രാഹുലിന്റെ പരാമർശം അസംബന്ധവും അപലപനീയവുമാണെന്ന് സിപിഎം പ്രസ്താവനയിൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിവാദ പരാമർശം.

കേരളത്തിൽ ആർഎസ്എസിനെതിരെ യഥാർത്ഥ പോരാട്ടം നടത്തുന്നത് ആരാണെന്ന് രാഹുൽ ഗാന്ധി മറക്കരുതെന്ന് സിപിഎം ഓർമ്മിപ്പിച്ചു. കാവി ഭീകരതയെ ചെറുക്കുന്നതിനായി നിരവധി പ്രവർത്തകരുടെ ജീവൻ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് സിപിഎം. എന്നാൽ കേരളത്തിലെത്തുമ്പോൾ കോൺഗ്രസിനും ആർഎസ്എസിനും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൽ ഒരേ സ്വരമാണെന്നും രാഹുൽ ഗാന്ധി ആ ഭാഷയിലാണ് സംസാരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

ആർഎസ്എസിനെയും സിപിഎമ്മിനെയും താൻ ആശയപരമായി എതിർക്കുന്നുവെന്നും അവർ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ജനങ്ങളെ മനസ്സിലാക്കി വേണം രാഷ്ട്രീയ പ്രവർത്തനം നടത്താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പരാമർശമാണ് സിപിഎം കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading