
കൊല്ലം: തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. രാവിലെ 10 മണിക്ക് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം നാല് മണിയോടെയായിരിക്കും സംസ്കാരം നടക്കുക. മിഥുന്റെ അമ്മ സുജ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നിലവിൽ തുർക്കിയിലുള്ള സുജ, തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും. രാത്രി 9:30ന് കുവൈത്തിലെത്തുന്ന സുജ, ജൂലൈ 19-ന് പുലർച്ചെ 01:15-നുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിലേക്ക് പുറപ്പെടും. രാവിലെ 08:55-ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുമെന്നും നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെത്തുമെന്നുമാണ് വിവരം.