പത്തനംതിട്ട കടമ്മനിട്ടയിൽ സ്‌കൂള്‍ വളപ്പിലെ കെട്ടിടം തകര്‍ന്നു വീണു; ഒഴിവായത് വൻ ദുരന്തം

പത്തനംതിട്ട: കടമ്മനിട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പിലെ ഉപയോഗശൂന്യമായിരുന്ന പഴയ കെട്ടിടം തകര്‍ന്നു വീണു. കഴിഞ്ഞ രാത്രിയുണ്ടായ അപകടത്തിൽ ആളപായമില്ലാത്തത് വൻ ദുരന്തം ഒഴിവാക്കി. ഏകദേശം 80 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണിതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി ഈ കെട്ടിടഭാഗങ്ങൾ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. മേൽക്കൂരയും മൺകട്ടകൾ കൊണ്ട് നിർമ്മിച്ച ഭിത്തികളും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് പൂർണമായും നിലംപൊത്തിയത്. സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നാണ് ഈ കെട്ടിടം സ്ഥിതി ചെയ്തിരുന്നത്. കുട്ടികൾ പലപ്പോഴും ഈ കെട്ടിടത്തിന് സമീപം വിശ്രമിക്കാനും മറ്റുമായി ഇരിക്കാറുണ്ടായിരുന്നതിനാൽ, അപകടം രാത്രിയിൽ സംഭവിച്ചത് വലിയൊരു ദുരന്തം ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും സ്കൂൾ അധികൃതരും.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading