എപ്പോഴും പിന്മാറുന്നു” എന്ന് പറഞ്ഞ് പരിഹസിക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്, തൻ്റെ പുതിയ താരിഫ് നയത്തിലൂടെ ഏകദേശം 50 ബില്യൺ ഡോളർ വരുമാനം ലഭിച്ചു. അതേസമയം ലോകരാജ്യങ്ങളിൽ പലതും തിരിച്ചടിക്കാൻ മടിച്ചു.

യുഎസ് ട്രഷറി പുറത്തുവിട്ട കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ കസ്റ്റംസ് വരുമാനം 64 ബില്യൺ ഡോളറായി ഉയർന്നു. ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 47 ബില്യൺ ഡോളറിൻ്റെ വർദ്ധനവാണ്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ട്രംപ് തൻ്റെ പുതിയ വ്യാപാര നയം ആരംഭിച്ച് നാല് മാസങ്ങൾക്കിപ്പുറം, ചൈനയും കാനഡയും മാത്രമാണ് കാര്യമായ തിരിച്ചടി താരിഫുകൾ നടപ്പാക്കിയത്. ട്രംപിൻ്റെ നയം ആഗോളതലത്തിൽ കുറഞ്ഞത് 10 ശതമാനം താരിഫ്, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50 ശതമാനം നികുതി, വാഹന ഇറക്കുമതിക്ക് 25 ശതമാനം തീരുവ എന്നിവ ചുമത്തിയിരുന്നു. ഇത് ഒരു പൂർണ്ണ വ്യാപാര യുദ്ധത്തിനുള്ള ഭയം സൃഷ്ടിച്ചിരുന്നു.
പ്രതിഷേധമുണ്ടായാൽ താരിഫ് വീണ്ടും വർദ്ധിപ്പിക്കാൻ താൻ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു,. “പ്രതികാര നടപടികൾ പലപ്പോഴും ചർച്ചയിലൂടെയുള്ള പരിഹാരങ്ങളേക്കാൾ കൂടുതൽ തിരിച്ചടികളിലേക്ക് നയിക്കുമെന്ന് 2018-2019 ലെ വ്യാപാര യുദ്ധത്തിൽ നിന്ന് പല രാജ്യങ്ങളും മനസ്സിലാക്കി., സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്കിലെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ‘മാർട്ട ബെംഗോവ’ ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു