കണ്ടന്റ് കോപ്പിയടി തടയാൻ ശക്തമായ നടപടിയുമായി മെറ്റ; ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്തു

ഫേസ്‌ബുക്കിലെ കണ്ടന്റ് കോപ്പിയടിയും സ്‌പാമിംഗും അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന്റെ ഭാഗമായി, മെറ്റ കമ്പനികൾ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. ശരിയായ ഉള്ളടക്കങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനും അതാത് ക്രിയേറ്റർമാരെ സംരക്ഷിക്കുന്നതിനുമായി പുതിയ സംരക്ഷണ സംവിധാനങ്ങൾ മെറ്റ നടപ്പാക്കിയിട്ടുണ്ട്.

ഓറിജിനൽ ഉള്ളടക്കത്തെ പ്രോത്സാഹിപ്പിക്കാനും കോപ്പിയടിച്ച ഉള്ളടക്കം കണ്ടെത്തുന്നതിനുമുള്ള പുതിയ ടെക്നോളജികൾ ഇപ്പോൾ ഫേസ്‌ബുക്കിൽ പ്രവർത്തനക്ഷമമാണ്. പേജുകളുടെ വിശ്വാസ്യതയും ഫീഡിന്റെ സത്യസന്ധതയും ഉറപ്പാക്കാനാണ് ഈ നടപടി.

മറ്റുള്ളവരുടെ ഉള്ളടക്കം അനധികൃതമായി പങ്കുവെച്ചാൽ കഠിന നടപടി

മറ്റുള്ളവരുടെ കണ്ടന്റ് ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ കോപ്പിയടിക്കുകയോ ചെയ്താൽ ആ അക്കൗണ്ടുകൾ പൂട്ടുന്നതായാണ് മെറ്റയുടെ നിലപാട്. ഷെയറിംഗിനോ അഭിപ്രായ രേഖപ്പെടുത്തലിനോ ഉള്ളതായിട്ട് ഉള്ളടക്കം ഉപയോഗിക്കാം. എന്നാൽ മറ്റുള്ളവരുടെ അനുമതിയില്ലാതെ അവരുടെ ഉള്ളടക്കം നേരിട്ട് ഫീഡിൽ പോസ്റ്റ് ചെയ്യാൻ ഇനി അനുവദിക്കില്ലെന്നും മെറ്റ ഔദ്യോഗിക ബ്ലോഗ്പോസ്റ്റിലൂടെ വ്യക്തമാക്കി.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading