ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ സംസ്ഥാനത്തെ എല്ലാ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്കും പ്രതിമാസം 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചെയ്തിരിക്കുന്ന ഈ പ്രഖ്യാപനം ഏകദേശം 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാവും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സോളാർ ഊർജ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി, വീടുകളുടെ മേൽക്കൂരകളിലോ സമീപമുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാൻ ഉപഭോക്താക്കളുമായി സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ പദ്ധതി പ്രാവർത്തികമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.