പരിപാടിക്കിടെ ഹൃദയാഘാതം; നടനും അവതാരകനുമായ രാജേഷ് കേശവൻ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടനും പ്രശസ്ത അവതാരകനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഹൃദയാഘാതത്തെ തുടർന്ന് അതീവ ഗുരുതരമായി തുടരുന്നു. മൂന്ന് ദിവസം മുൻപ് കൊച്ചിയിൽ ഒരു പരിപാടി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാന ഘട്ടത്തിലാണ് രാജേഷ് തളർന്നുവീണത്. ഉടൻ തന്നെ കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വീഴ്ചയിൽ തന്നെ ഹൃദയാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രാജേഷിന്റെ ജീവൻ നിലനിർത്തുന്നത്. വിദഗ്ദ്ധ ഡോക്ടർമാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading