പൊന്നോണം വരവായി..ഓണത്തെ വരവേൽക്കാൻ ഒരുങ്ങി മലയാളികൾ, ഇന്ന് അത്തം പിറന്നു!

കൊച്ചി: മലയാളിയുടെ മുറ്റങ്ങളിൽ പൂക്കളങ്ങൾ വിരിയുന്ന, സമൃദ്ധിയുടെയും ആഘോഷത്തിന്റെയും 10 ദിനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് അത്തം. തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ഇതോടെ നാടെങ്ങും സജീവമായി.

ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ ഓരോ വീട്ടുമുറ്റത്തും തൃക്കാക്കരയപ്പനെ വരവേൽക്കാൻ വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ കൊണ്ട് കളങ്ങൾ ഒരുങ്ങും. ആദ്യ ദിനമായ ഇന്ന് തുമ്പയും തുളസിയും പോലുള്ള ചെറിയ പൂക്കൾ കൊണ്ടാണ് തുടക്കം. ഓരോ ദിവസം കഴിയുംതോറും പൂക്കളത്തിന്റെ വലുപ്പം കൂടിവരും.

തൃപ്പൂണിത്തുറയിൽ നടക്കുന്ന ചരിത്രപ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്രയോടെയാണ് സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുന്നത്. കലയും സംഗീതവും താളവും മേളിക്കുന്ന ഈ ഘോഷയാത്ര, വർണ്ണാഭമായ സാംസ്കാരികക്കാഴ്ചയാണ്. ഇനിയുള്ള പത്ത് നാൾ ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തിന്റെ ആവേശത്തിലായിരിക്കും.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading