
കൊല്ലം ഓയൂരിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. റോഡുവിള സ്വദേശി മുഹമ്മദ് അലി (23), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് അഹ്സലിനെ ഗുരുതരമായ പരിക്കുകളോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ഓയൂർ പയ്യക്കോട് വെച്ചാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മൂവരും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. മുഹമ്മദ് അലിയും അമ്പാടി സുരേഷും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.