തെരുവുനായ വിഷയത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ വിഷയത്തിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും (എൻസിആർ) തെരുവുനായകളെ വാക്സിൻ നൽകിയ ശേഷം പിടികൂടിയ അതേ സ്ഥലങ്ങളിൽ തന്നെ തുറന്നുവിടണമെന്ന് കോടതി ഉത്തരവിട്ടു.

തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്ന മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ പുതിയ നിർദ്ദേശം. ഇതോടെ, ഡൽഹി-എൻസിആർ മേഖലയിൽ നായകളെ കൂട്ടത്തോടെ ഷെൽട്ടറുകളിലേക്ക് മാറ്റുന്നതിന് പകരം, അവയെ വന്ധ്യംകരിച്ച് വാക്സിൻ നൽകി അതത് സ്ഥലങ്ങളിലേക്ക് തിരികെ വിടുന്ന നടപടികൾക്കാണ് പ്രാധാന്യം നൽകേണ്ടത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading