
കൊച്ചി: കേരളത്തിൽ തുടർച്ചയായ ഏഴാമത്തെ ദിവസവും സ്വർണവിലയിൽ കുത്തനെ കുറവ് . ഈ മാസം ഓഗസ്റ്റ് 8-ന് രേഖപ്പെടുത്തിയ 75,760 രൂപയായിരുന്നു സ്വർണത്തിന്റെ ഉയർന്ന നിരക്ക്. അതിനുശേഷം സ്വർണവിലയിൽ കുത്തനെ കുറവ് രേഖപ്പെടുത്തി.
ഇന്ന് ഒരു പവന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 9,275 രൂപയിലെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഒരു പവൻ സ്വർണത്തിന് 1560 രൂപയുടെ കുറവാണ് വന്നിരിക്കുന്നത് .
ചിങ്ങമാസത്തിൽ വിവാഹ സീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിലുണ്ടായ ഈ കുറവ് ആഭരണ പ്രേമികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
കേരളത്തിലെ ജ്വല്ലറികളിൽ സ്വർണം മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. സ്വർണവിലയിലുണ്ടായ ഈ ഇടിവിനെത്തുടർന്ന് വിപണിയിൽ കൂടുതൽ സജീവത പ്രതീക്ഷിക്കുന്നു.