
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെണ്ടുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ കൊച്ചുമകൾ സാനിയ ചന്ദോക്ക് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങിലായിരുന്നു വിവാഹനിശ്ചയം.
ഇരുപത്തിയഞ്ചുകാരനായ അർജുൻ, ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്ക് വേണ്ടിയും ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടിയും കളിക്കുന്ന ഒരു ഓൾറൗണ്ടറാണ്. അച്ഛന്റെ പാതയിൽ ക്രിക്കറ്റിൽ തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന അർജുൻ, ഇടംകയ്യൻ പേസ് ബൗളറായാണ് ശ്രദ്ധേയനാകുന്നത്.
അതേസമയം, സാനിയ ചന്ദോക്ക് മുംബൈയിലെ പ്രശസ്തമായ ഘായ് കുടുംബത്തിലെ അംഗമാണ്. ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ബ്രൂക്ക്ലിൻ ക്രീമറി ഐസ്ക്രീം ബ്രാൻഡ് തുടങ്ങിയവയുടെ ഉടമകളാണ് ഘായ് കുടുംബം. മൃഗങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ‘മിസ്റ്റർ പോസ്’ (Mr. PAWS) സ്ഥാപനത്തിന്റെ ഡയറക്ടർ കൂടിയാണ് സാനിയ.