വിദ്യാർഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച് ഹോം ഗാർഡ്!

കോഴിക്കോട് കുന്നമംഗലം മർകസ് ബസ് സ്റ്റോപ്പിൽ വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് ഹോം ഗാർഡ് തടഞ്ഞു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് നാഗരാജുവാണ് ബസിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചത്. ഈ അസാധാരണ പ്രതിഷേധം ഏറെ നേരം ഗതാഗതക്കുരുക്കിന് കാരണമായി.

വിദ്യാർഥികളെ ബസിൽ കയറ്റാത്തതിൽ പ്രതിഷേധിച്ചാണ് നാഗരാജു ബസ് തടഞ്ഞത്. സ്റ്റോപ്പിൽ നിർത്തിയ ബസ്, വിദ്യാർഥികളെ കണ്ടപ്പോൾ മുന്നോട്ട് എടുത്ത് നിർത്തുകയും പിന്നീട് അവരെ കയറ്റാതെ പോകാൻ ശ്രമിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാഗരാജു ബസിന് മുന്നിലേക്ക് എത്തി തടയുകയായിരുന്നു. തുടർന്ന് ബസിന് മുന്നിൽ കിടന്നതോടെയാണ് സംഭവം വലിയ പ്രതിഷേധത്തിലേക്ക് വഴിമാറിയത്.

സ്വകാര്യ ബസുകൾ വിദ്യാർഥികളോട് വിവേചനം കാണിക്കുന്നത് ഈ പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇതിനെതിരെ നിരവധി തവണ പരാതികൾ ഉയർന്നിട്ടും പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഹോം ഗാർഡിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു പ്രതിഷേധം ഉണ്ടായത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading