പിടിതരാതെ പൊന്ന്! റെക്കോര്‍ഡ് തിരുത്തി വീണ്ടും വിലയിൽ കുതിപ്പ്

കൊച്ചി: കേരളത്തിൽ സ്വർണവില റെക്കോർഡ് ഉയരങ്ങൾ പുതുക്കിയ്ക്കൊണ്ടാണ് മുന്നേറുന്നത്. ഇന്നലെ രേഖപ്പെടുത്തിയ 75,200 രൂപ എന്ന ഉയർന്ന നിരക്ക് മറികടന്ന്, ഇന്ന് ഒറ്റയടിക്ക് 560 രൂപ വർധിച്ച് പവൻ വില 75,760 രൂപയായി. ഗ്രാമിന് 70 രൂപയാണ് വർധന; ഒരു ഗ്രാം സ്വർണത്തിന്റെ പുതിയ വില 9,470 രൂപ.

കഴിഞ്ഞ മാസം 23-നാണ് സ്വർണവില ആദ്യമായി 75,000 രൂപ കടന്ന് റെക്കോർഡ് സ്ഥാപിച്ചത്. അതിന് പിന്നാലെ ദിവസങ്ങളിലുടനീളം വില താഴ്ന്നതും 74,000 രൂപയ്ക്കും താഴെയെത്തിയതും ആയിരുന്നു. എന്നാൽ ഇന്നലെ മുതൽ വീണ്ടും ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.

മാസാരംഭത്തിൽ പവൻ വില 73,200 രൂപയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 2,500 രൂപയ്ക്കുമുകളിൽ വർധന വന്നു. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കുള്ള അമേരിക്കൻ തീരുവ വർധന അടക്കമുള്ള അന്തർദേശീയ-ആഭ്യന്തര ഘടകങ്ങളാണ് സ്വർണവിലയെ ഇപ്പോൾ നിർണ്ണയിക്കുന്ന പ്രധാന കാരണങ്ങളായി കാണുന്നത്.

Leave a Reply

error: Content is protected !!

Discover more from Indilipi

Subscribe now to keep reading and get access to the full archive.

Continue reading