
ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ദുലീപ് ട്രോഫിയിൽ ഉത്തര മേഖലാ ടീമിനെ നയിക്കും. ടെസ്റ്റ് ക്യാപ്റ്റനായുള്ള മികച്ച അരങ്ങേറ്റത്തിന് പിന്നാലെയാണ് ഗിൽ ആഭ്യന്തര ക്രിക്കറ്റിൽ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
ഗില്ലിനെ കൂടാതെ, അർഷ്ദീപ് സിങ്, ഹർഷിത് റാണ, അൻഷുൽ കാംബോജ് തുടങ്ങിയ അന്താരാഷ്ട്ര താരങ്ങളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ദുലീപ് ട്രോഫി മത്സരങ്ങൾ ഓഗസ്റ്റ് 28-ന് ആരംഭിക്കും. ഇത്തവണ പഴയ രീതിയിലുള്ള ആറ് സോണൽ ഫോർമാറ്റിലാണ് ടൂർണമെന്റ് നടക്കുന്നത്.
സെപ്റ്റംബർ 9 മുതൽ ഏഷ്യാ കപ്പ് ആരംഭിക്കുന്നതിനാൽ, ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ശുഭ്മാൻ ഗിൽ, അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർക്ക് ദുലീപ് ട്രോഫിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ഇവർക്ക് പകരക്കാരായി റിസർവ് താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.